Tuesday, June 12, 2007

സൂചി കൊണ്ട് എടുക്കaവുന്നതു


ദൈവാനുഗ്രഹം കൊണ്ട് ഇപ്പോള് കേരളം ഭരിക്കുന്നത് ദൈവവിശ്വാസമില്ലത്ത സര്‍ക്കാരാണു. പുണ്യാഹം നിരോധിക്കാന് ഇതിലും നല്ലൊരു ചാ‍ന്‍സ് ഇനി കിട്ടാനില്ല.മുഖ്യമന്ത്രിക്കു ദൈവ വിശ്വാസമില്ല. ദേവസ്വം മന്ത്രിക്കു ദൈവവിശ്വാസമില്ല.ദേവസ്വം പ്രസിഡണ്ടിനും വിശ്വാസമില്ല. ഇതിലും നല്ലൊരു കോമ്പിനേഷന് ഇനി ഉണ്ടായെന്നു വരില്ല.

4 comments:

padmanabhan namboodiri said...

ദൈവാനുഗ്രഹം കൊണ്ട് ഇപ്പോള് കേരളം ഭരിക്കുന്നത് ദൈവവിശ്വാസമില്ലത്ത സര്‍ക്കാരാണു. പുണ്യാഹം നിരോധിക്കാന് ഇതിലും നല്ലൊരു ചാ‍ന്‍സ് ഇനി കിട്ടാനില്ല.മുഖ്യമന്ത്രിക്കു ദൈവ വിശ്വാസമില്ല. ദേവസ്വം മന്ത്രിക്കു ദൈവവിശ്വാസമില്ല.ദേവസ്വം പ്രസിഡണ്ടിനും വിശ്വാസമില്ല. ഇതിലും നല്ലൊരു കോമ്പിനേഷന് ഇനി ഉണ്ടായെന്നു വരില്ല.

girisH naiR said...

chetta, tongue of your pen and the versality you got are unmatchable...and through this matter [soochi kondu...] you simply step in the shoe of the layman...great..

എസ്. ജിതേഷ്ജി/S. Jitheshji said...

കാലിമൂത്രത്തിന്‍ടെ വിശുദ്ധിപോലൂമില്ലേ മനുഷ്യന്‍....????

ഗുരുവായൂരില്‍ ഇടയ്ക്കിടെയുള്ള അഹിന്ദുക്കളുടെ പ്രവേശനവും അകമ്പടിയായുള്ള കാലിമൂത്രം(പുണ്യാഹം) തളിക്കലും മുറതെറ്റാതെ നടക്കുന്നു....!!!!
ഒന്നു ചോദിച്ചോട്ടെ...? തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു വിശ്വസിപ്പിക്കുന്ന ഒരു മതത്തിന്‍ടെ ആരാധനാലയത്തില്‍ അന്യമതസ്തര്‍ പ്രവേശിക്കരുതെന്നും പ്രവേശിച്ചാലുടന്‍ പുണ്യാഹം തളിച്ച് ശുദ് ധീകരിക്കണമെന്നും പറയുന്നതിന്‍ടെ സാംഗത്യം എന്താണ്‍...? തൂണിലും തുരുമ്പിലും കുടികൊള്ളുന്ന ദൈവം അന്യമതസ്തരുടെ ശരീരത്ത് ഇല്ലേ...? അതോ അവര്‍ക്കോന്നും തുരുമ്പ് വിലപോലും ഇല്ലെന്നാണോ.. .?
യേശുദാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശനം നല്‍കി ഹിന്ദുമതം രണ്ടാം ക്ഷേത്രപ്രവേശനവിളംബരം നടത്തണം.തൂണിലും തുരുമ്പിലുമുണ്ടെങ്കില്‍ ആ ഈശ്വരന്‍ അതിനേക്കളേറെ മനുഷ്യന്‍ടെ നന്മയിലുമുണ്‍ട്. യേശുദാസിന്‍ടെ സ്വരമാധുരിയാണ്‍ ഈശ്വരന്‍. അഴീക്കോടിലെ പ്രസംഗകലയാണ്‍ ഈശ്വരന്‍....കടമ്മനിട്ടയുടെ കവിത്വമാണ്‍ ഈശ്വരന്‍....നമ്പൂതിരിയിലെ വരയാണ്‍ ഈശ്വരന്‍...സഹജീവികളിലെ നന്മയെ ഈശ്വരനെന്ന് സങ്കല്പ്പിച്ച് ആരാധിക്കനും ആദരിക്കാനും മതങ്ങള പഠിപ്പിച്ചിരുന്നെങ്കില്‍ എത്ര നന്നായേനേം...വെറും കല്ലിനെയും മരത്തടിയെയും അരൂപികളെയുമൊക്കെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിനു പകരം നമുക്കിടയിലെ നന്മയെ ആരാധിക്കാന്‍ ഏതു മതമാണ്‍ പഠിപ്പിക്കുന്നത്...?

Indiascribe Satire/കിനാവള്ളി said...

ഇക്കാലത്ത് ക്ഷേത്ര മര്യാദ പാലിക്കുന്ന ഏതൊരാളെയും അമ്പലങ്ങളില്‍ പ്രവേശനം അനുവദിക്കണം . ഇങ്ങനെ ചെയ്താല്‍ മറ്റു മതക്കാര്ക് നമ്മടെ അമ്പലങ്ങളിലുള്ള പല കാര്യങ്ങളേ പറ്റി വ്യക്തമായ ധാരണ ഉണ്ടാവും. ഇയിടെ പെപിത സേത് എഴുതിയ "ഹെവന്‍ ഓണ്‍ എര്‍ത്ത് " എന്ന പുസ്തകം കാണാനിടയായി . അവര്‍ ഒരു മദാമ്മ ആണ് . ഗുരുവായൂര്‍ അമ്പലത്തില്‍ കയറാന്‍ പ്രത്യേക അനുമതി വേണ്ടി വന്നു. സാധാരണ നമ്മള്‍ തന്ത്രി, മേല്‍ശാന്തി മുതലയവരുമൊക്കെ ആണല്ലോ അഭിമുഖം പതിവ് . പക്ഷെ ഇവര്‍ അവിടുത്തെ അലക്കുകാരനെ വരെ ഉള്‍പെടുത്തി. നമ്മുടെ ജാതി വ്യവസ്ഥകള്‍ക്ക് പുറത്തായവരെ നമ്മള്‍ ഗൌനിക്കാന്‍ മടിക്കുന്നു. അത് പുറത്തു നിന്ന് ഒരാള്‍ വന്നു കാട്ടിയാലേ മനസ്സിലാവു‌.